റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു
ബുധനാഴ്ച വരെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിമോട്ട് ലേണിങ്
അറബ് രാഷ്ട്രങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറബ് ലീഗ്
എത്രയും വേഗം സംഘർഷം ലഘൂകരിക്കാനും, വർദ്ധിച്ചുവരുന്ന അസ്ഥിരതയുടെയും അക്രമത്തിന്റെയും അനന്തരഫലങ്ങളിൽ നിന്ന് മേഖലയെ ഒഴിവാക്കാനും, സംഭാഷണത്തിലേക്ക് മടങ്ങാനും
ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്ന് യു എ ഇ അധികൃതർ
പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യതയുള്ളവരായിരിക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിക്കുന്നതായും യു എ ഇ അധികൃതർ ആവശ്യപ്പെട്ടു.
ലോകരാഷ്ട്ര നേതാക്കൾ അപലപിച്ചു
കൂടുതൽ സംഘർഷം തടയുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഉടനടി സംഘർഷം കുറയ്ക്കുന്നതിനും സംഭാഷണത്തിനും നയതന്ത്ര പരിഹാരങ്ങൾക്കും വേണ്ടിയുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് എല്ലാ കക്ഷികളും ഊന്നിപ്പറഞ്ഞു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി
കിംവദന്തികൾ പ്രചരിപ്പിക്കുകയോ അനൗദ്യോഗിക സോഴ്സിൽ നിന്നുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയോ അത്തരം തെറ്റായ വിവരങ്ങൾ
നിങ്ങളുടെ സുരക്ഷക്കാണ് ഏറ്റവും ഉയർന്ന മുൻഗണന.
എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നും കുറിപ്പിലുണ്ട്.
പാം ജുമൈറയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണെന്ന് ദുബായ്
നാല് പേർക്ക് പരിക്കേറ്റു, അവരെ മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റി.
എല്ലാ സർവീസുകളും താൽക്കാലികമായി റദ്ദാക്കിയതായി ദുബായ് എയർപോർട്സ് അതോറിറ്റി
സമയക്രമം സംബന്ധിച്ച വിവരങ്ങൾക്കായി അതാത് വിമാനകമ്പനികളെ സമീപിക്കണമെന്നും അധികൃതർ
ഇറാന്റെ മൂന്നാം മിസൈൽ, ഡ്രോൺ ആക്രമണത്തെയും യു എ ഇ തടഞ്ഞു.
കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഭക്ഷണസാധങ്ങൾ സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് പൗരന്മാരോട് യു എ ഇ സാമ്പത്തികമന്ത്രാലയം
സുരക്ഷിതമായ അളവിലും സുലഭവുമാണ് ഭക്ഷണ സാധനങ്ങൾ
സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് അജ്മാൻ
യു എ ഇ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
സൗദി കിരീടാവകാശി പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ദുബായ് വിമാനത്താവളം താൽക്കാലികമായി അടച്ചു
ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, "യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
രാജ്യം സുരക്ഷിതമാണെന്ന് യു.എ.ഇ
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്നും പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു.
മിസൈൽ ആക്രമണങ്ങളെ യു എ ഇ ശക്തമായി അപലപിച്ചു
രാജ്യത്തിൻറെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും യു എ ഇ വ്യക്തമാക്കി.
UAE യിൽ സംശയകരമായ മറ്റെന്തെങ്കിലും കാര്യങ്ങളോ കണ്ടാൽ അവയിൽ നിന്ന് മാറി നിൽക്കണമെന്ന് നിർദ്ദേശം
അത്തരം വസ്തുക്കളുടെ ഫോട്ടോ വീഡിയോ എന്നിവ പകർത്തരുത്, പങ്ക് വെക്കരുത് എന്നും നിർദേശമുണ്ട്.
മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കും.
ഇറാനിയൻ മിസൈലുകൾ വിജയകരമായി തടഞ്ഞതായി UAE
രാജ്യത്തെ സുരക്ഷാ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഏത് ഭീഷണികളെയും നേരിടാനുള്ള സന്നദ്ധത രാജ്യത്തിനുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി