മുൻകരുതലിന്റെ  ഭാഗമായി യുഎഇ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻ‌ഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി.   ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കും.

വിമാനങ്ങളുടെയും എയർക്രൂകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അസാധാരണമായ മുൻകരുതൽ നടപടിയായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) യുഎഇയുടെ വ്യോമാതിർത്തി താൽക്കാലികമായി, ഭാഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സുരക്ഷയുടെയും അപകട സാധ്യതകളുടെ  വിലയിരുത്തലിനെ തുടർ ന്നും  ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ അധികാരികളുമായി പൂർണ്ണമായി ഏകോപിപ്പിച്ചാണ്  തീരുമാനമെടുത്തതെന്നും അതോറിറ്റി അറിയിച്ചു.
 വ്യോമാതിർത്തി സുരക്ഷയും യുഎഇയുടെ പരമാധികാര സംരക്ഷണവും പ്രധാന  മുൻഗണനകളായി തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

തുടർ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെയും പൊതുജനങ്ങളെയും സമയബന്ധിതമായി അറിയിക്കുന്നത് തുടരുമെന്ന് ജിസിഎഎ സ്ഥിരീകരിച്ചു.

വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് എയർലൈനുകൾ യാത്രക്കാർക്ക് താമസവും ആവശ്യമായ സഹായവും നൽകുമെന്ന് ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻ‌ഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി.  
ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കും.  ഈ അസാധാരണ സാഹചര്യങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തിനു  മന്ത്രാലയം നന്ദി പ്രകടിപ്പിക്കുകയും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.