സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
'എക്സ്' പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎഇ ഇന്നൊവേഷൻ മന്ത് ആരംഭിക്കുന്ന വേളയിലാണ് ഈ വെല്ലുവിളി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യത്തെ വെല്ലുവിളി 'അസിസ്റ്റീവ് എഐ മേഖലയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലയിലെ ഒമ്പത് സർക്കാർ പദ്ധതികളെയും ടീമുകളെയും ഇതിലൂടെ ആദരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പരമ്പരാഗത രീതികളിൽ നിന്നുള്ള വ്യത്യസ്തമായ ആശയങ്ങളും, യഥാർത്ഥ മാറ്റം കൊണ്ടുവരുന്ന പരിഹാരങ്ങളും, സർക്കാർ പ്രവർത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്ന പദ്ധതികളുമാണ് ഇതിന്റെ ലക്ഷ്യം.

സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
