ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്ന് യു എ ഇ അധികൃതർ

പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യതയുള്ളവരായിരിക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിക്കുന്നതായും യു എ ഇ അധികൃതർ ആവശ്യപ്പെട്ടു.

മേഖലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിൽ മുമ്പ് ഉണ്ടായ തീപിടുത്തങ്ങളുടെ പഴയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അത്തരം പോസ്റ്റുകൾ  തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്ഥിരീകരിക്കുന്നതായും അധികൃതർ പറഞ്ഞു. 
പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യതയുള്ളവരായിരിക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിക്കുന്നതായും യു എ ഇ അധികൃതർ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും നേരിട്ട് ബാധിക്കുന്നതിനാൽ അത്തരം വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി നിയമപരമായ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.