അറബ് രാഷ്ട്രങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറബ് ലീഗ്

എത്രയും വേഗം സംഘർഷം ലഘൂകരിക്കാനും, വർദ്ധിച്ചുവരുന്ന അസ്ഥിരതയുടെയും അക്രമത്തിന്റെയും അനന്തരഫലങ്ങളിൽ നിന്ന് മേഖലയെ ഒഴിവാക്കാനും, സംഭാഷണത്തിലേക്ക് മടങ്ങാനും

മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിൽ അറബ് ലീഗ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അറബ് രാഷ്ട്രങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച അറബ് ലീഗ്  സ്വയം പ്രതിരോധിക്കാനും അവരുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അവർ സ്വീകരിക്കുന്ന ഏതൊരു നടപടികൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ടെഹ്‌റാനെതിരായ സൈനിക നടപടി ഇല്ലാതാക്കാനുള്ള വ്യക്തമായ നിലപാടുകൾ അറബ് രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇപ്പോൾ കാണുന്ന സംഘർഷാവസ്ഥ ഒഴിവാക്കാൻ നിരവധി അറബ് രാജ്യങ്ങൾ മധ്യസ്ഥതയിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അറബ് ലീഗ്  ഊന്നിപ്പറഞ്ഞു.

മേഖലയിൽ ഉണ്ടായ  നിലവിലെ സാഹചര്യത്തിൽ അന്തർലീനമായിരിക്കുന്ന ഗുരുതരമായ അപകടത്തെക്കുറിച്ച് ജനറൽ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി. എത്രയും വേഗം സംഘർഷം ലഘൂകരിക്കാനും, വർദ്ധിച്ചുവരുന്ന അസ്ഥിരതയുടെയും അക്രമത്തിന്റെയും അനന്തരഫലങ്ങളിൽ നിന്ന് മേഖലയെ ഒഴിവാക്കാനും, സംഭാഷണത്തിലേക്ക് മടങ്ങാനും അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ സജീവ കക്ഷികളും ആവശ്യപ്പെട്ടു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.