മിസൈൽ ഭീഷണികളോട് പ്രതികരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം
മിസൈൽ ഭീഷണികളോട് പ്രതികരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചു.
മുമ്പത്തേക്കാൾ ശക്തമായി രാജ്യം ഉയർന്നു വരുമെന്ന് യുഎഇ പ്രസിഡന്റ്
രാജ്യം മുമ്പത്തേക്കാൾ അതിശക്തമായി ഉയർന്നു വരുമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
യുഎഇ മിസൈൽ ഭീഷണികളെ പ്രതിരോധിക്കുന്നതായി എൻസിഇഎംഎ
നിലവിൽ വരുന്ന മിസൈൽ ഭീഷണികളെ രാജ്യം പ്രതിരോധിക്കുന്നതായി യുഎഇ വ്യോമ പ്രതിരോധ സേന അറിയിച്ചു
15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും നിർവീര്യമാക്കിയതായി യുഎഇ
ഇന്ന് (ശനിയാഴ്ച) മേഖലയിൽ കണ്ടെത്തിയ 16 ബാലിസ്റ്റിക് മിസൈലുകളിൽ 15 എണ്ണം തകർത്തതായും ഒരെണ്ണം കടലിൽ പതിച്ചതായും യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദുബായിലേക്കും പുറത്തേക്കുമുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഫ്ലൈദുബായ്
ബുക്കിംഗ് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നതായും ദുബായ് കാരിയർ ഫ്ലൈദുബായ് അറിയിച്ചു.
ഗള്ഫ് മേഖലയിൽ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.
ദുബായ് വിമാനത്താവളത്തിൻറെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു
പ്രവർത്തനം താല്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ്
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ശനിയാഴ്ച അധികൃതർ അറിയിച്ചു.
എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു അനിഷ്ടസംഭവവും ഉണ്ടായില്ലെന്ന് ദുബായ് മീഡിയ ഓഫിസ്
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനിഷ്ടസംഭവം നടന്നെന്ന രീതിയിലുള്ള വാർത്തകൾ ദുബായ് മീഡിയ ഓഫിസ് തള്ളിക്കളഞ്ഞു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയം
ശനിയാഴ്ച രാവിലെ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.