ലോകമെമ്പാടുമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് യുഎഇ ഈ ദിനം ആചരിക്കുന്നത്.
യുഎഇ ഓഗസ്റ്റ് 19-ന് 'ലോക മാനുഷിക ദിനം' ആചരിക്കും. ലോകമെമ്പാടുമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് യുഎഇ ഈ ദിനം ആചരിക്കുന്നത്. യു എ ഇ യുടെ മാനുഷിക സമീപനം ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകത്തിൽ അധിഷ്ഠിതമാണ്. ഈ പാത യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ തുടരുകയാണ് . ആഗോളതലത്തിലുള്ള മാനുഷിക പ്രവർത്തനങ്ങളിൽ യുഎഇ നിർണായക പങ്ക് വഹിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്.
ദാരിദ്ര്യ നിർമാർജനം , ആരോഗ്യം, വിദ്യാഭ്യാസം, അടിയന്തര സഹായം എന്നീ മേഖലകളിൽ യുഎഇ തങ്ങളുടെ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള അമ്പത് ലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 'എഡ്ജ് ഓഫ് ലൈഫ്' കാമ്പെയ്‌ൻ ഈ വർഷത്തെ പ്രധാന സംരംഭങ്ങളിലൊന്നാണ്. 44,000-ത്തിലധികം വ്യക്തികൾ, കമ്പനികൾ, മാനുഷിക സംഘടനകൾ എന്നിവയിൽ നിന്നുള്ള സംഭാവനകളിലൂടെ ഈ കാമ്പെയ്‌ൻ 2.8 ബില്യൺ ദിർഹത്തിലധികം സമാഹരിച്ചു.
'റിവർ ബ്ലൈൻഡ്‌നെസ്' എന്ന രോഗത്തിനെതിരായ ആഗോള പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള സംരംഭങ്ങളും യുഎഇ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ, സെനഗലിൽ ഏകദേശം 1,000 യുവാക്കൾക്ക് സാങ്കേതികവും തൊഴിൽപരവുമായ നൈപുണ്യം നൽകുന്നതിനായി ഒരു വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നതും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലെ മാനുഷിക സംഘടനകൾ മുടക്കമില്ലാതെ നിരവധി രാജ്യങ്ങളിൽ സഹായങ്ങളും വികസന പദ്ധതികളും എത്തിക്കുന്നുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ റമദാൻ പരിപാടികൾ മാത്രം യുഎഇയിലും മറ്റ് 44 രാജ്യങ്ങളിലുമായി 1.5 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേർന്നു.
ഈ മാസം 34-ാം വാർഷികം ആഘോഷിച്ച 'സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ' ആഗോളതലത്തിൽ വലിയ സ്വാധീന,മാണ് ചെലുത്തിയത്. 1992-ൽ സ്ഥാപിതമായതുമുതൽ, 2 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള മാനുഷിക സഹായങ്ങളുമായി സംഘടനയുടെ പദ്ധതികൾ 180-ലധികം രാജ്യങ്ങളിൽ എത്തിച്ചേർന്നു. ഫിലിപ്പീൻസ്, വെനസ്വേല, കൊളംബിയ, സിറിയ, ഘാന, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം ഉണ്ടായ വലിയ പ്രകൃതിദുരന്തങ്ങളിലും യുഎഇ സഹായഹസ്തം നീട്ടി.
ഗാസയിൽ, 'ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3' എന്ന ദൗത്യത്തിലൂടെ യുഎഇ വലിയ തോതിലുള്ള മാനുഷിക സഹായം നൽകുന്നത് തുടരുന്നു. അൽ അരീഷിലെ ഫീൽഡ് ഹോസ്പിറ്റലും ഫ്ലോട്ടിംഗ് ഹോസ്പിറ്റലും ഉൾപ്പെടെയുള്ള യുഎഇയുടെ ചികിത്സാ കേന്ദ്രങ്ങൾ 230,000-ത്തിലധികം രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അവയവങ്ങൾ നഷ്ടപ്പെട്ട ഫലസ്തീനികൾക്ക് കൃത്രിമാവയവങ്ങളും പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി 'സ്റ്റെപ്പ് ഓഫ് ഹോപ്പ്' എന്ന പദ്ധതിയും യുഎഇ ആരംഭിച്ചിട്ടുണ്ട്.

യുഎഇയിൽ മിസൈൽ ഭീഷണി; സാഹചര്യം സുരക്ഷിതം
പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ - യുഎസ്
എമിറാത്തി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്;ചട്ടം ഭേദഗതി ചെയ്ത് യു എ ഇ
ഇറാഖ് കുർദിസ്ഥാനിൽ ഇറാൻ ആക്രമണം ; ആപലപിച്ച് യു എ ഇ
