യുഎഇയിൽ മിസൈൽ ഭീഷണി; സാഹചര്യം സുരക്ഷിതം

file picture

നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭീഷണിയില്ലെന്നും ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ  സന്ദേശം (all-clear message) നൽകി. ഏത് ഭീഷണിയെയും നേരിടാനും യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

യുഎഇയിൽ   മിസൈൽ ആക്രമണം. ആക്രമണത്തെ  യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം നേരിട്ടു.   സുരക്ഷിതമായ സ്ഥലത്ത് തുടരാനും മുന്നറിയിപ്പുകൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും  അധികൃതർ പൊതുജനങ്ങൾക്ക്  നിർദേശം നൽകി. ചിലയിടങ്ങളിൽ കേട്ട ശബ്ദങ്ങൾ മിസൈലുകളെ തടയാൻ നടത്തിയ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.  അവശിഷ്ടങ്ങളുടെ അടുത്തേക്ക് പോകുന്നതിൽ നിന്നോ അവയുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നോ പൊതു ജനങ്ങൾ വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകി. 

More from UAE