ദേശീയ സ്കോളർഷിപ്പ് സംവിധാനം ശക്തിപ്പെടുത്തുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി സ്കോളർഷിപ്പുകൾ ക്രമീകരിക്കുക എന്നിവയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.
എമിറാത്തി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംബന്ധിച്ച ചട്ടങ്ങൾ യു എ ഇ ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് യുഎഇ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം പുറപ്പെടുവിച്ചു.
ദേശീയ സ്കോളർഷിപ്പ് സംവിധാനം ശക്തിപ്പെടുത്തുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി സ്കോളർഷിപ്പുകൾ ക്രമീകരിക്കുക എന്നിവയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്. അക്കാദമിക് മികവ്, സുതാര്യത, തുല്യ അവസരം എന്നിവയ്ക്ക് ഊന്നൽ നൽകും . വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, പഠനത്തിനായുള്ള രാജ്യങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളും ഈ ഉത്തരവിൽ ഉൾപ്പെടുന്നു.
ഊർജ്ജം, ഗതാഗതം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ആരോഗ്യം, ജലം, പരിസ്ഥിതി, സർഗ്ഗാത്മക വ്യവസായങ്ങൾ, ശാസ്ത്രം, ധനകാര്യം തുടങ്ങിയ തന്ത്രപ്രധാന മേഖലകളുമായി ബന്ധപ്പെട്ട പഠനവിഷയങ്ങൾക്ക് മുൻഗണന നൽകും. യോഗ്യതയുള്ള സർവ്വകലാശാലകൾക്കുള്ള മാനദണ്ഡങ്ങളും ഇതിൽ പുതുക്കിയിട്ടുണ്ട്. രാജ്യം, പഠനത്തിനുള്ള പ്രധാന ഭാഷ ഇംഗ്ലീഷ് ആണോ എന്നിവയെ ആശ്രയിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകും.
അക്കാദമിക് പ്രകടനം, സർവ്വകലാശാലയുടെ നിലവാരം, പഠനമേഖലയുടെ മുൻഗണന, പ്രവേശന രീതി എന്നിവ പരിഗണിച്ചുകൊണ്ടുള്ള താരതമ്യ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും അപേക്ഷകരെ വിലയിരുത്തുക. രക്തസാക്ഷികളുടെ മക്കൾ, സാമൂഹിക സഹായ പദ്ധതികളുടെ ഗുണഭോക്താക്കൾ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എന്നിവർ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നു.
സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളും ഉത്തരവിലുണ്ട്. വിദേശത്തുള്ള മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക വിഭാഗങ്ങൾ വഴിയും മിഷനുകൾ വഴിയും പരിശീലനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
സ്കോളർഷിപ്പുകൾ മാറ്റിവെക്കുക, താൽക്കാലികമായി നിർത്തിവെക്കുക, കാലാവധി നീട്ടുക, പുനരാരംഭിക്കുക അല്ലെങ്കിൽ റദ്ദാക്കുക എന്നിവയ്ക്കുള്ള ചട്ടങ്ങളും, വിദൂര പഠനം , പ്രത്യേക സാഹചര്യങ്ങൾ എന്നിവയ്ക്കുള്ള വ്യവസ്ഥകളും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഇറാഖ് കുർദിസ്ഥാനിൽ ഇറാൻ ആക്രമണം ; ആപലപിച്ച് യു എ ഇ
അൽഖൂസിലെ പ്രധാന ഗതാഗത പാതയിൽ ആർടിഎ നവീകരണം
യുഎഇ - ഒമാൻ രാജ്യങ്ങൾ സാമ്പത്തിക-വികസന മേഖലകളിലെ സഹകരണം ശക്തമാക്കും
വിറ്റിലിഗോ രോഗികൾക്കുള്ള പുതിയ ഓറൽ ചികിത്സയ്ക്ക് അംഗീകാരം നൽകി യുഎഇ
