യു എ ഇ യെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള ദേശീയ നയത്തിന് കാബിനറ്റ് അംഗീകാരം

എക്സ്പോ 2020ന്റെ തയ്യാറെടുപ്പാകളെക്കുറിച്ചു ക്യാബിനറ്റ് അവലോകനം നടത്തി

യു എ ഇ യെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള ദേശീയ നയത്തിന് യു എ ഇ കാബിനറ്റ് അംഗീകാരം നൽകി. 190 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020ന്റെ തയ്യാറെടുപ്പാകളെക്കുറിച്ചു ക്യാബിനറ്റ് അവലോകനം നടത്തി. 230,000ത്തോളം തൊഴിലാളികളുടെ `10 വർഷത്തെ കഠിനാധ്വാനത്തിനു ശേഷം എക്സ്പോയിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ ദുബായ് തയ്യാറായെന്ന് യു എ ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 
കോവിഡ് ദുരിതത്തിന് ശേഷമുള്ള എക്സ്പോയുടെ വിജയം ശുഭാപ്തി വിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ നികുതി നിയമം ഭേദഗതി ചെയ്യാനും ഇന്ന് ചേർന്ന ക്യാബിനറ്റ് തീരുമാനിച്ചു. എക്സ്പോയിൽ കുന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾക്കായി ഫെഡറൽ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്. യു എ ഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നേതൃത്വത്തിൽ അബുദാബിയിലെ അൽ ഖസർ അൽ വതാൻ പാലസിലായിരുന്നു ക്യാബിനറ്റ് സമ്മേളനം

More from UAE