ഗാസ മുനമ്പിലുടനീളമുള്ള താമസക്കാർക്കും പലായനം ചെയ്യേണ്ടി വന്ന ഫലസ്തീനികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3ൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന യുഎഇയുടെ മൊബൈൽ മെഡിക്കൽ ക്ലിനിക്കിലൂടെ ആരോഗ്യ സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഗാസ മുനമ്പിലുടനീളമുള്ള താമസക്കാർക്കും പലായനം ചെയ്യേണ്ടി വന്ന ഫലസ്തീനികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അഭയാർത്ഥി ക്യാമ്പുകൾ , രോഗികൾ, വയോധികർ, കുട്ടികൾ, കുടുംബങ്ങൾ എന്നിവരിലേക്ക് ക്ലിനിക്കിൻ്റെ സേവനങ്ങൾ എത്തിക്കും. മരുന്ന് വിതരണം ചെയ്യുന്നതിനോടൊപ്പം രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം ഉറപ്പാക്കും.
ഗാസയിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3ൻ്റെ കീഴിൽ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതികളുടെ ഭാഗമാണ് മൊബൈൽ ക്ലിനിക്ക്. കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുന്നതിനായി ഗാസ മുനമ്പിലുടനീളമുള്ള ഫീൽഡ് സന്ദർശനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
