സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത്  അൽ അമാൻ

ദുബായിൽ എമറാത്ത്  അൽ അമാന്റെ ഏഴാം പതിപ്പിന് തുടക്കമായി. സമൂഹത്തിൽ അവബോധം വളർത്തുന്നതിനും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണിത്. ഇത്തവണ കുടുംബങ്ങളെ ഒരു പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായ് പോർട്ട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മാളിലെ സബീൽ സ്പോർട്സ് ഡിസ്ട്രിക്റ്റിൽ വെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസിസംഘടിപ്പിക്കുന്ന ഈ പരിപാടി നവംബർ 5 വരെ നീണ്ടുനിൽക്കും. ടീം വർക്കും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു.

'കമ്മ്യൂണിറ്റി ഗാർഡിയൻസ്', 'കമ്മ്യൂണിറ്റി ലീഡേഴ്സ്', 'കമ്മ്യൂണിറ്റി സ്പിരിറ്റ്', 'ഫാമിലി' എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഈ വർഷത്തെ പതിപ്പിലുള്ളത്.

യുഎഇയുടെ 'വർഷം കുടുംബത്തിന്റേത്' എന്ന പ്രഖ്യാപനത്തോട് അനുബന്ധിച്ച്, ഇത്തവണ കുടുംബങ്ങളെ ഒരു പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് എടുത്തു കാണിക്കുന്നതിനൊപ്പം, സമൂഹത്തിന്റെ സുരക്ഷയിൽ എല്ലാ തലമുറയിലുമുള്ള ആളുകൾക്കും പങ്കാളിത്ത ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിക്കാനും ഈ പുതിയ വിഭാഗം സഹായിക്കുന്നു.

2018-ൽ ആരംഭിച്ച ഈ പദ്ധതി സഹകരണം, അവബോധം, ഒത്തൊരുമ എന്നിവ വളർത്തുന്നതിനായി രൂപകൽപ്പന ചെയ്ത പ്രവർത്തനങ്ങളിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയും വ്യത്യസ്ത പ്രായത്തിലുള്ളവരെയും ഒന്നിപ്പിക്കാൻ സഹായിച്ചു വരുന്നു.

സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും തുടങ്ങി സമൂഹത്തിലുടനീളം വ്യാപിക്കുന്ന ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം ഊട്ടിയുറപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.