എല്ലാവർക്കും അവസരങ്ങൾ വളരുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ വഹിക്കുന്ന നിർണായക പങ്ക് ചൂണ്ടിക്കാട്ടി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വികസനത്തിന് യുവാക്കൾ നൽകുന്ന നിരന്തരമായ സംഭാവനകളെ പ്രശംസിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എല്ലാവർക്കും അവസരങ്ങൾ വളരുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പുരോഗതിയിലും സമൃദ്ധിയിലും ഒരു സുസ്ഥിര നിക്ഷേപം എന്ന നിലയിൽ യുവാക്കളെ ശാക്തീകരിക്കുന്നത് യുഎഇ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചത്. യുഎഇയിലെ യുവജനങ്ങളിൽ രാജ്യത്തിനുള്ള അടിയുറച്ച വിശ്വാസം ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു
രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്രീയ, സാമ്പത്തിക, സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകുന്ന യുവാക്കളെ പ്രശംസിച്ചു കൊണ്ടായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദേശം. യുവാക്കളെ ഉയരങ്ങളിലെത്തിക്കുന്ന പ്രധാന ചാലകശക്തി അവരുടെ ഊർജ്ജസ്വലതയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ നിക്ഷേപം നടത്തുന്നതും തുടരുമെന്നും അത് ദേശീയ മുൻഗണനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
