മഹാരാഷ്ട്രയില് രോഗബാധിതരുടെ എണ്ണം 10,000 ത്തിനടുത്ത് റിപ്പോര്ട്ട് ചെയ്യുന്നത്
ഇന്ത്യയിൽ കൊവിഡ് കേസുകളില് വന് വര്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 89 പേര് മരിച്ചു. വലിയൊരു ഇടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില് വര്ധനവുണ്ടാകുന്നത്.
കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണത്തില് നേരിയ കുറവ് പ്രതിദിന കണക്കുകള് രേഖപ്പെടുത്തുന്നുണ്ട്.
മഹാരാഷ്ട്രയില് അതിതീവ്ര രോഗവ്യപനം തുടരുകയാണ്. നാല് മാസത്തിന് ശേഷമാണ് മഹാരാഷ്ട്രയില് രോഗബാധിതരുടെ എണ്ണം 10,000 ത്തിനടുത്ത് റിപ്പോര്ട്ട് ചെയ്യുന്നത്. അതേസമയം രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന്റെ നാലാം ദിവത്തിലും കൊവിഡ് പോര്ട്ടലില് സാങ്കേതിക തടസങ്ങള് തുടരുന്നുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും വാക്സിന് ഉടന് ലഭ്യമാക്കണമെന്ന് ഡല്ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
