പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം  അനുശോചനം  രേഖപ്പെടുത്തി

രാജ്യത്ത്  ഇന്ന് നടന്ന പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മേജർ അബ്ദല്ല ഷാമിസ് അൽമെൻഹാലി, കാൻഡിഡേറ്റ് സയീദ് അബ്ദല്ല അൽഷംസി എന്നിവരാണ്  പരിശീലന ദൗത്യത്തിനിടെ മരിച്ചതായി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അറിയിച്ചത്.

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം  അനുശോചനം  രേഖപ്പെടുത്തി.
 

More from UAE