യു എ ഇയുടെ മൂല്യങ്ങളും സംസ്കാരവും പ്രതിനിധീകരിക്കുന്നതിൽ യുഎഇ വിദ്യാർത്ഥികൾ വഹിക്കുന്ന സുപ്രധാന പങ്ക് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി
ജർമ്മനിയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന യുഎഇ വിദ്യാർത്ഥികളുമായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ജർമനിയിലെ ഔദ്യോഗിക സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളുടെ പഠനം , ജർമൻ അനുഭവം എന്നിവയെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് സംസാരിച്ചു . മാത്രമല്ല വിദ്യാർത്ഥികളുടെ വിവരങ്ങൾ കേട്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
വിദേശത്ത് പഠിക്കുന്ന യുഎഇ വിദ്യാർത്ഥികൾക്ക് രാജ്യം എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള യു എഇയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. യു എ ഇയുടെ മൂല്യങ്ങളും സംസ്കാരവും പ്രതിനിധീകരിക്കുന്നതിൽ യുഎഇ വിദ്യാർത്ഥികൾ വഹിക്കുന്ന സുപ്രധാന പങ്ക് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ജർമ്മൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കണമെന്നും യുഎഇയിലെയും ജർമ്മനിയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
ജർമനിയിൽ നിന്ന് ആർജ്ജിക്കുന്ന അറിവും നൈപുണ്യവും ഉപയോഗിച്ച് യുഎഇയുടെ ഭാവി വികസനത്തിന് സംഭാവന നൽകാൻ അവരോട് ആഹ്വാനം ചെയ്ത ഷെയ്ഖ് മുഹമ്മദ് വിദ്യാർത്ഥികൾക്ക് തുടർവിജയങ്ങളും ആശംസിച്ചു. വിദ്യാർത്ഥികൾ ഷെയ്ഖ് മുഹമ്മദിന് നന്ദി രേഖപ്പെടുത്തി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
വേൾഡ് ഫയർ കോൺഗ്രസ് 2028ന് യുഎഇ ആതിഥേയത്വം വഹിക്കും
