പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യതയുള്ളവരായിരിക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിക്കുന്നതായും യു എ ഇ അധികൃതർ ആവശ്യപ്പെട്ടു.
മേഖലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിൽ മുമ്പ് ഉണ്ടായ തീപിടുത്തങ്ങളുടെ പഴയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അത്തരം പോസ്റ്റുകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്ഥിരീകരിക്കുന്നതായും അധികൃതർ പറഞ്ഞു.
പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യതയുള്ളവരായിരിക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിക്കുന്നതായും യു എ ഇ അധികൃതർ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും നേരിട്ട് ബാധിക്കുന്നതിനാൽ അത്തരം വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി നിയമപരമായ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു
അറബ് രാഷ്ട്രങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറബ് ലീഗ്
ലോകരാഷ്ട്ര നേതാക്കൾ അപലപിച്ചു
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി
