ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സർവേഷൻ വീലായ ഐൻ ദുബായ് ഒക്ടോബർ 21 ന് തുറക്കും. ദുബായിലെ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ് 250 മീറ്റർ ഉയരത്തിൽ നിൽക്കുന്നത്
ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സർവേഷൻ വീലായ ഐൻ ദുബായ് ഒക്ടോബർ 21 ന് തുറക്കും. ദുബായിലെ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ്
250 മീറ്റർ ഉയരത്തിൽ നിൽക്കുന്നത് . ഇൻഡോർ എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളിൽ നിന്നും ദുബായിലെ മനോഹരമായ ആകാശ കാഴ്ചകളും കൂടാതെ നിരവധി വിനോദങ്ങളും 250 മീറ്റർ ഉയരമുള്ള ഐൻ ദുബായ് പ്രദാനം ചെയ്യുന്നു.എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നൽകിയിരിക്കുന്നത്. 16 എയർബസ് എ 380 സൂപ്പർജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിനു. വീലിന്റെ അടിത്തട്ടിൽ എൽ ഇ ഡി സ്ക്രീൻ ഘടിപ്പിച്ചിട്ടുണ്ട്.130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്പന ആരംഭിച്ചു. 1750 പേർക്ക് ഒരേസമയം ഐൻ ദുബായ് സന്ദർശിക്കാൻ സാധിക്കും. ഇതോടെ ദുബായിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന വിനോദ കേന്ദ്രമായിരിക്കുകയാണ് ഐൻ ദുബായ്.


വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
