20 ബില്യൺ ദിർഹത്തിലേറെ സഹായം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ്
ഇന്ന് ലോക ജീവ കാരുണ്യ ദിനം. സാമൂഹ്യ ജീവിത പരിസരങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാൻ ജീവൻ സമർപ്പിച്ചവരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനമാണിത്. ലോക ജീവ കാരുണ്യ ദിനത്തോടനുബന്ധിച്ചു യു എ ഇ രാജ്യത്തെ ജീവകരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യം സ്ഥാപിതമായതിനു ശേഷം ഇതുവരെ 320 ബില്യൺ ദിർഹത്തിലേറെ സഹായം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്. ജീവകാരുണ്യത്തിന്റെ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ നിരവധി പേരെ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രചോദനം നൽകുന്നതാണ് ജീവകരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചുകൊണ്ടുള്ള യു എ ഇ യുടെ പ്രഖ്യാപനം. ഐക്യ രാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതലാണ് എല്ലാ വർഷവും ആഗസ്ത് 19 ലോക കാരുണ്യ ദിനമായി ആചരിക്കുന്നത്.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
