യുഎഇ ദേശീയ ഉത്തേജക വിരുദ്ധ പ്ലാറ്റ്‌ഫോം ആരംഭിച്ചു
യുഎഇ ദേശീയ ഉത്തേജക വിരുദ്ധ പ്ലാറ്റ്‌ഫോം ആരംഭിച്ചു. കായികരംഗത്ത് സാധാരണയായി നിരോധിച്ചിരിക്കുന്ന പദാർത്ഥങ്ങളോ ചികിത്സകളോ ഉപയോഗിക്കേണ്ട അത്‌ലറ്റുകൾക്കുള്ള മെഡിക്കൽ ഇളവുകൾ കൈകാര്യം ചെയ്യുന്നതിനായാണ് പ്ലാറ്റ്‌ഫോം.
ജിസിസി റെയിൽവേ യുഎഇയും ഒപ്പുവെച്ചു
ജിസിസി രാജ്യങ്ങളെ ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ യുഎഇയും ഒപ്പുവെച്ചു. 2030-ൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു.
യുഎഇയുടെ വിദേശ വ്യാപാരം 3 ട്രില്യൺ ദിർഹത്തിലേക്ക്
2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യുഎഇയുടെ വിദേശ വ്യാപാരം റെക്കോർഡ് തുകയായ 3 ട്രില്യൺ ദിർഹത്തിലേക്ക് അടുത്തെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച അറിയിച്ചു.