ജിസിസി റെയിൽവേ യുഎഇയും ഒപ്പുവെച്ചു

ജിസിസി രാജ്യങ്ങളെ ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ യുഎഇയും ഒപ്പുവെച്ചു. 2030-ൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു.

ബഹ്‌റൈനിലെ റിഫ അൽ സാഹിർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ജിസിസി രാജ്യങ്ങളിലെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാർ എന്നിവർ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളെ  സംയോജിതവും പരസ്പരം ബന്ധിതവുമായ  പ്രാദേശിക ശൃംഖലയായി മാറ്റുന്ന റെയിൽവേ പദ്ധതിയുടെ പ്രവർത്തനത്തിനാണ് കരാർ. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത നീക്കം സുഗമമാക്കാൻ സഹായിക്കും. 

2030-ൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു.

"ജിസിസി റെയിൽവേ പദ്ധതിക്കായുള്ള ഈ പൊതു കരാർ, ഗതാഗത മേഖലയിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുന്നതിനും ജിസിസി രാജ്യങ്ങൾക്കുള്ളിലെ റെയിൽ ഗതാഗത സംവിധാനത്തെ ക്രമീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്," ചടങ്ങിൽ അൽ ബുദൈവി പറഞ്ഞു.

ഈ തന്ത്രപ്രധാനമായ പദ്ധതി നടപ്പിലാക്കുന്നതിനായി ജിസിസി രാജ്യങ്ങളിലെ റെയിൽവേ അധികൃതർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

പദ്ധതിയുടെ തുടക്കത്തിൽ അറുപത് ലക്ഷം (6 ദശലക്ഷം) യാത്രക്കാരെയും, 2045-ഓടെ എൺപത് ലക്ഷം (8 ദശലക്ഷം) യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

പദ്ധതി ആരംഭിക്കുമ്പോൾ 201 ദശലക്ഷം ടൺ വാണിജ്യ ചരക്കുകൾ ഗതാഗതം ചെയ്യപ്പെടുമെന്നും, 2045-ഓടെ ഇത് 271 ദശലക്ഷം ടണ്ണായി വർധിക്കുമെന്നും അൽ ബുദൈവി കൂട്ടിച്ചേർത്തു.

More from UAE

  • ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂ പൂർത്തിയാക്കി

    നാഷണൽ സിന്തറ്റിക് അപ്പേർച്ചർ റഡാർ  പ്രോഗ്രാമിന് കീഴിലുള്ള തങ്ങളുടെ ആദ്യ ഉപഗ്രഹത്തിനായുള്ള ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂ യുഎഇ ബഹിരാകാശ ഏജൻസി പൂർത്തിയാക്കി. ഫ്ലൈറ്റ് ഹാർഡ്‌വെയർ നിർമ്മിക്കുന്നതിന് മുമ്പുള്ള അവസാനത്തെ പ്രധാന ഡിസൈൻ അവലോകനമാണിത്.

  • അബുദാബിയിൽ നടക്കുന്ന റഷ്യ, ഉക്രെയ്ൻ ചർച്ച

    അബുദാബിയിൽ നടക്കുന്ന റഷ്യ, ഉക്രെയ്ൻ, യുഎസ് എന്നിവർ തമ്മിലുള്ള ത്രികക്ഷി ചർച്ചകളുടെ മൂന്നാം ഘട്ടം പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവിച്ചു.

  • സുസ്ഥിരഭാവിക്കായി ഒരുമിച്ച് മുന്നേറാം

    ഇലക്ട്രിക് വാഹനങ്ങളിലെയും ഭാവി ഗതാഗതത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചൈന ഇവി 100 ഉം ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പ്രദർശനവും സമ്മേളനവും നവംബർ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ

  • യുഎഇ ഇയർ ഓഫ് ഫാമിലി വിജയികളെ ആദരിച്ചു

    കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ച് യുഎഇ ഇയർ ഓഫ് ഫാമിലി പുരസ്‌കാരത്തിന്റെ പ്രഥമ പതിപ്പിൽ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിവരടങ്ങുന്ന അഞ്ച് വിജയികളെ ആദരിച്ചു.