UAE from Thursday, November 5th, 2026

  • എമിറേറ്റ്‌സ് എയർലൈൻസ് നികുതിക്ക് ശേഷമുള്ള ലാഭം 3.6 ബില്യൺ എഇഡി

    2026/2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എമിറേറ്റ്‌സ് എയർലൈൻസ് 4.1 ബില്യൺ AED നികുതിക്ക് മുമ്പുള്ള ലാഭം രേഖപ്പെടുത്തി. നികുതിക്ക് ശേഷമുള്ള ലാഭം 3.6 ബില്യൺ എഇഡി ആണ്; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണ്.

  • 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു

    45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി,ഉദ്ഘാടനം ചെയ്തു. നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ.

  • ഷാർജയും ദുബായിയും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും

    ട്രാഫിക് ഫ്ലോ മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ആവിഷ്കരിച്ച പ്രധാന റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം തുറന്നതോടെ, ഷാർജയും ദുബായിയും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും.

  • ആറ് വിജയികൾക്കായി ദുബായ്-ഇറ്റ് അവാർഡ്

    വിവിധ മേഖലകളിലെ ആറ് വിജയികൾക്കായി ദുബായ്-ഇറ്റ് (Dubai-it) അവാർഡ് ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • ജനുവരി 1 മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ

    യുഎഇയിൽ 2027 ജനുവരി 1 മുതൽ വാഹന രജിസ്ട്രേഷൻ, ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതു പ്രകാരം, താമസക്കാർക്ക് പരമാവധി അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടാകും.