14 മിസൈലുകളും 19 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
ഇറാനിൽ നിന്ന് ഇന്ന് (തിങ്കളാഴ്ച) വിക്ഷേപിച്ച 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലും 19 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഷാർജയിൽ വെയർഹൗസിൽ തീപിടുത്തം; അടിയന്തര സംഘം രക്ഷാപ്രവർത്തനം നടത്തുന്നു
ഇൻഡസ്ട്രിയൽ ഏരിയ 10- ലെ ഒരു വസ്ത്ര ശാലയുടെ വെയർഹൗസിൽ ഉണ്ടായ തീപിടുത്തത്തിൽ ഷാർജ സിവിൽ ഡിഫൻസിലെ ടീമുകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഫുജേറയിലെ ഡു കമ്പനിക്ക് നേരെ ആക്രമണം
ഫുജേറയിലെ ഡു ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടം ലക്ഷ്യമിട്ടുള്ള ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി ഫുജൈറ അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
അബുദാബിയിലെ മുസഫയിൽ ഒരാൾക്ക് പരിക്കേറ്റു
ഇറാനിൽ നിന്നുള്ള ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ അബുദാബിയിലെ മുസഫ പ്രദേശത്തെ റാണീൻ സിസ്റ്റംസ് കമ്പനിയിൽ അവശിഷ്ടങ്ങൾ വീണു ഒരാൾക്ക് പരിക്കേറ്റതായി തിങ്കളാഴ്ച അധികൃതർ റിപ്പോർട്ട് ചെയ്തു.