ഇറാനിൽ നിന്ന് ഇന്ന് (ബുധനാഴ്ച) വിക്ഷേപിച്ച 17 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഫെബ്രുവരി 28-ന് ഇറാൻ ആക്രമണം ആരംഭിച്ചതിനു ശേഷം, യുഎഇ ഇതുവരെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,256 ഡ്രോണുകളും പ്രതിരോധിച്ചു.
ആക്രമണത്തിൽ 3 പേർക്കാണ് പരിക്ക് പറ്റിയത്. ഇതോടെ പരിക്കേറ്റവരുടെ ആകെ എണ്ണം 224 ആയി.
ആക്രമണങ്ങളെ നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ്ണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
