22 മിസൈലുകളും 47 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
ഇന്ന് (വെള്ളിയാഴ്ച്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂസ് മിസൈലുകളും 47 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പ്രതിരോധ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം
വിജയകരമായ പ്രതിരോധ നടപടിയുടെ ഭാഗമായി വീണ അവശിഷ്ടങ്ങൾ കാരണം ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ തീപിടുത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു.
ഒറാക്കിൾ ഡാറ്റാ സെന്ററിൽ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം
ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്ററിൽ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ ദുബായ് അധികൃതർ നിഷേധിച്ചു.