ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു എ ഇ അംബാസഡർ മുഹമ്മദ് അബുഷഹാബ്
ബറാക്ക ആണവനിലയത്തിന് നേരെയുള്ള ആക്രമണത്തെ യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ
യു എ ഇ അപലപിച്ചു .ആക്രമണത്തിന്റെ വ്യാപ്‌തി യു എ ഇ ചൂണ്ടിക്കാട്ടി. സിവിലിയൻ വസ്തുക്കളെ മനപ്പൂർവം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു എ ഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾ രാജ്യത്തിൻറെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവയെ ഭീഷണിപ്പെടുത്താനും ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനാൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അൽ ദഫ്‌റ മേഖലയിലെ പ്ലാന്റ് പൂർണമായും പ്രവർത്തനക്ഷമമാണ്. എന്നാൽ ഇറാഖിൽ നിന്നുള്ള ആക്രമണം എന്ന് സ്ഥിരീകരിച്ചതോടെ ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഈ അഭിപ്രായങ്ങൾ ശരിവച്ചു.

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
