സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ്  പ്രചാരണങ്ങൾ നടത്തുക,  സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി

യു എ ഇ യിൽ  വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ  സംവിധാനങ്ങളുടെയും സേവനങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള  അത്യാധുനികവും ആസൂത്രിതവുമായ  സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ .

പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ്  പ്രചാരണങ്ങൾ നടത്തുക,  സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി .ദേശീയ വാർത്താ ഏജൻസിയായ വാമിലൂടെയാണ് ഇത് സംബന്ധിച്ച പ്രസ്താവന കൗൺസിൽ പുറത്തു വിട്ടത്.  

ആക്രമണവുമായി  സൂചനകൾ ലഭിച്ചപ്പോൾ  തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചെന്നും അതിനാൽ  സൈബർ ആക്രമണത്തിന്റെ ആഘാതം ലഘൂകരിക്കാൻ  സാധിച്ചെന്നും അധികൃതർ അറിയിച്ചു.


 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.