ജൂൺ 15 ന് ആരംഭിച്ച 52-ാമത് ജി 7 ഉച്ചകോടി ജൂൺ 17 ന് സമാപിക്കും
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത്തുടർന്നാണ് യുഎഇ പ്രസിഡന്റ് ഫ്രാൻസിൽ എത്തിയത്. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ജൂൺ 15 ന് ആരംഭിച്ച 52-ാമത് ജി 7 ഉച്ചകോടി ജൂൺ 17 ന് സമാപിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യുഎഇയുടെ ക്ഷണം രാജ്യത്തിന് ലഭിച്ച ആഗോള അംഗീകാരത്തെയും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ യു എ ഇ വഹിച്ച പങ്കിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
