മേഖലയിലെ സംഘർഷത്തിനിടെ കുവൈറ്റിന്റെ വ്യോമ പ്രതിരോധം മൂന്ന് യുഎസ് എഫ് -15 യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് തിങ്കളാഴ്ച ഇന്ന് സ്ഥിരീകരിച്ചു. ഇറാനുമായുള്ള സംഘർഷത്തിനിടെയുണ്ടായ സൗഹൃദപരമായ വെടിവയ്പ്പ് സംഭവമാണിതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്.
വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടിയ ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സജീവ പോരാട്ടത്തിനിടെയാണ്, യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന തെറ്റായി വെടിവച്ചു വീഴ്ത്തിയതെന്ന് CENTCOM പറഞ്ഞു. സംഭവം കുവൈറ്റ് അംഗീകരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിന് മുകളിലൂടെ ഒരു യുഎസ് യുദ്ധവിമാനം ആകാശത്ത് നിന്ന് താഴേക്ക് വീഴുന്നതും ഒരാൾ പാരച്യൂട്ടിൽ പറക്കുന്നതും വീഡിയോ ചിത്രങ്ങളിൽ കാണാം. കുവൈറ്റിലെ അൽ ജഹ്‌റ പ്രദേശത്ത് ചിത്രീകരിച്ച സ്ഥലം റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു.
മറ്റൊരു സംഭവത്തിൽ, കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസി കോമ്പൗണ്ടിന് സമീപം നിന്ന് പുക ഉയരുന്നത് കണ്ടതായും, ഫയർ ട്രക്കുകളും ആംബുലൻസുകളും പ്രദേശത്ത് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
എംബസി സംഭവത്തെക്കുറിച്ച് കുവൈത്തിലെ യുഎസ് എംബസിയിൽ നിന്നോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കുവൈറ്റിലെ മിന അൽ-അഹ്മദി റിഫൈനറിയിൽ അവശിഷ്ടങ്ങൾ വീണു രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായി കുവൈറ്റിന്റെ നാഷണൽ പെട്രോളിയം കമ്പനി എക്‌സിൽ പറഞ്ഞു.
രാജ്യത്തിന് മുകളിലൂടെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി കുവൈറ്റിലെ യുഎസ് എംബസി യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാവിലെ ദുബായിലും ഖത്തർ തലസ്ഥാനമായ ദോഹയിലും ഉച്ചത്തിലുള്ള സ്ഫോടനങ്ങളുടെ ഒരു പരമ്പര കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തിയതിന് ശേഷം മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിടുന്നതായി ടെഹ്‌റാൻ പറഞ്ഞു.
ഗൾഫ് നഗരങ്ങളിലുടനീളമുള്ള നിരവധി സിവിലിയൻ, വാണിജ്യ മേഖലകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്.

മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ കാലാവസ്ഥാകേന്ദ്രം
ട്രെക്ക് നിയന്ത്രണങ്ങൾക്ക് ഇളവ്
ബ്ലൂംബെർഗിന്റെ തെറ്റായ റിപ്പോർട്ടുകളെ യുഎഇ വിദേശകാര്യ മന്ത്രാലയം തള്ളി
ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം
