മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ കാലാവസ്ഥാകേന്ദ്രം

രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും, ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. 

ഇന്ന്  രാത്രി പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടുമെന്നും, നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
ബുധനാഴ്ച ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും, അബുദാബി, ഉൾനാടൻ പ്രദേശങ്ങൾ, വടക്ക്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക്  മഴ വ്യാപിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇവിടങ്ങളിൽ മഴ  നേരിയതോ മിതമായതോ ആയിരിക്കും, എന്നാൽ  ചില വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാകേന്ദ്രം പ്രവചിച്ചു. 

ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി ക്രമേണ പ്രക്ഷുബ്ധമാകും, 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.