ലോജിസ്റ്റിക് മേഖലയെ പിന്തുണയ്ക്കുന്നതിനായി മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം വരെ ദുബായിലെ എല്ലാ റോഡുകളിലും 24 മണിക്കൂറും ട്രക്കുകൾ ഓടിക്കാൻ അനുമതിയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസും അറിയിച്ചു.
എന്നാൽ എയർപോർട്ട് ടണലിലും അൽ ഷിന്ദഗ ടണലിലും നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. സാമ്പത്തികവും വാണിജ്യപരവുമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗതാഗത, ലോജിസ്റ്റിക് കമ്പനികളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിനും ദുബായിയുടെ ലോജിസ്റ്റിക്കൽ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
ട്രക്ക് നിയന്ത്രണങ്ങൾ മാർച്ച് 5 വ്യാഴാഴ്ച പുനരാരംഭിക്കും.
റോഡ് സുരക്ഷയും സുഗമമായ ഗതാഗതം സാധ്യമാക്കാനും നിയമങ്ങൾ പാലിക്കാനും സഹകരിക്കാനും അധികൃതർ ഡ്രൈവർമാരോടും കമ്പനികളോടും അഭ്യർത്ഥിച്ചു

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
