ഒമാനിലെ സലാല തുറമുഖം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഒരു പ്രകോപനവുമില്ലാതെ നടന്ന ഡ്രോൺ ആക്രമണത്തിൽ നിരവധി ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഈ ആക്രമണം അപകടകരമായ ഒരു വ്യാപനത്തെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ ലംഘനത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഒമാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യു എ ഇ, രാജ്യത്തിൻറെയും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ, അതിന്റെ സ്ഥിരത എന്നിവ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും പിന്തുണയും ആവർത്തിച്ചു

ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും, യുഎസ് താവളങ്ങൾ ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ്
യുഎഇ വ്യോമ പ്രതിരോധം നേരിട്ടത് 268 ബാലിസ്റ്റിക് മിസൈലുകൾ
യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചതിനെ യുഎഇ സ്വാഗതം ചെയ്തു
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി ദുബായ്
