ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നരേന്ദ്രമോദി

പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ  ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.

നേരേത്തെ ദുർഗ പൂജക്കായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. ദുർഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത്​ നല്ല അന്തരീക്ഷം സൃഷ്​ടിക്കും. എന്നാൽ ഇത്തവണ അത്​ സംഭവിക്കാൻ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കണം. ഈ കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ചെയ്യണം - മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 

More from UAE