കേസിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി
അതിർത്തി കടന്നുള്ള മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ. 18 പേരുടെ അനധികൃത പ്രവേശനം തടയുകയും, പിടികിട്ടാപ്പുള്ളിയായ ഒരു വിദേശ പൗരനെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിൽ കൂടുതൽ അന്വേഷങ്ങൾ തുടരുകയാണ്.ഒരു ഗൾഫ് പൗരന്റെ സഹായത്തോടെ 18 ഏഷ്യൻ പൗരന്മാരെ വിവിധ സംഘങ്ങളായി രാജ്യത്തേക്ക് അനധികൃതമായി കൊണ്ടുവരാനുള്ള പദ്ധതിയെക്കുറിച്ച് അധികൃതർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടർച്ചയായ നിരീക്ഷണങ്ങൾക്ക് ശേഷം അതിർത്തി കടന്നെത്തിയ സംശയാസ്പദമായ വ്യക്തിയെ അധികൃതർ പിടികൂടി. കുടുംബത്തോടൊപ്പമുള്ള യാത്രയാണെന്ന് വരുത്തിത്തീർക്കാനായി, രണ്ട് അനധികൃത കുടിയേറ്റക്കാർക്കും തന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കുമൊപ്പമാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. മറ്റൊരു സംഭവത്തിൽ, യാത്രാ നിയന്ത്രണങ്ങളും അറസ്റ്റ് ഉത്തരവുകളും മറികടക്കാൻ സഹായിക്കുന്നതിനായി ഒരു വിദേശ പൗരനെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം അധികൃതർ തടയുകയും ചെയ്തു. ഒരു ഗൾഫ് പൗരയായ സ്ത്രീയും അവരുടെ മകളും ചേർന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിൽ മുന്പും ഇവർ പങ്കാളികളായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അനധികൃത കുടിയേറ്റവും അതിർത്തി കടന്നുള്ള മനുഷ്യ കടത്തും തടയുന്നതിലും, അതിർത്തി സുരക്ഷ ശക്തമാക്കുന്നതിലും, നിയമവാഴ്ചയെ സംരക്ഷിക്കുന്നതിലും സുരക്ഷാ സേനയുടെ ജാഗ്രതയും കാര്യക്ഷമതയും എടുത്തുകാണിക്കുന്നതാണ് രണ്ട് സംഭവങ്ങളുമെന്നു അധികൃതർ വ്യക്തമാക്കി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
വേൾഡ് ഫയർ കോൺഗ്രസ് 2028ന് യുഎഇ ആതിഥേയത്വം വഹിക്കും
