അബുദാബി വൃത്തിയുള്ളതും ആകർഷകവുമായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അത് ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഒന്നാണെന്നും അബുദാബി മുനിസിപ്പാലിറ്റി
അബുദാബിയിൽ വാഹനങ്ങളോ ബോട്ടുകളോ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കരുതെന്ന് കർശന നിർദേശം. ഇത് സംബന്ധിച്ചു അബുദാബി മുൻസിപ്പാലിറ്റി താമസക്കാർക്കും സന്ദർശകർക്കും വാണിജ്യ ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. പൊതു ഇടങ്ങളിലും റെസിഡൻഷ്യൽ പരിസരങ്ങളിലും അശ്രദ്ധമായി കിടക്കുന്ന വാഹനങ്ങളും ബോട്ടുകളും മാറ്റണമെന്നത് സംബന്ധിച്ചു ഉടമകളെയും ഓപ്പറേറ്റർമാരെയും പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേത്രത്വത്തിൽ നടക്കുകയാണ്. 'നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം - നമ്മുടെ അയൽപക്കം നമ്മെ നിർവചിക്കുന്നു' എന്ന തലക്കെട്ടിലുള്ള കാമ്പയിൻ, വൃത്തിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ ഒരു നഗര പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ്.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബോട്ടുകളും നഗരത്തിന്റെ ഗതാഗതത്തെ മാത്രമല്ല രൂപഭംഗിയെയും ബാധിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.കൂടാതെ ഇത് പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടുമ്പോൾ പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ ആവശ്യമില്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വാഹനങ്ങളും ബോട്ടുകളും നശിപ്പിക്കുന്നതിനുള്ള അംഗീകൃത നടപടിക്രമങ്ങളോട് സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
അബുദാബി വൃത്തിയുള്ളതും ആകർഷകവുമായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അത് ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഒന്നാണെന്നും മുനിസിപ്പാലിറ്റി ഓർമിപ്പിച്ചു.

4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജയിൽ ഇരുപത്തിയഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
