അഡ്‌നോക് കപ്പലുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

WAM

പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നു നൽകണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

ഹോർമുസ് കടലിടുക്കിൽ വച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു യു എ ഇ. 

വാണിജ്യ കപ്പലിന്റെ ഗതാഗതത്തെ ലക്ഷ്യമിടുന്നതും സാമ്പത്തിക സമ്മർദത്തിനോ ഭീഷണിക്കോ ഉള്ള ഒരു ഉപാധിയായി ഹോർമുസ് കടലിടുക്കിനെ ഉപയോഗിക്കുന്നതും ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോർപ്സ് നടത്തുന്ന കടൽക്കൊള്ളയ്ക്ക് തുല്യമായ നടപടികളാണെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ആക്രമണം മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും മാത്രമല്ല ജനങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.  

അന്താരാഷ്ട്ര സമുദ്ര പാതകളെ തടസ്സപ്പെടുത്തുന്ന ഇറാന്റെ ആക്രമണം യു എൻ സുരക്ഷാ സമിതിയുടെ പ്രമേയം 2817ന്റെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നു നൽകണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

തങ്ങളുടെ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നെന്നും എന്നാൽ ആർക്കും പരിക്കില്ലെന്നും യു എ ഇ സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്‌നോക് കപ്പലുകൾക്ക് നേരെ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 
 

More from UAE

  • ഭീകരവാദ ഗൂഢാലോചന പരാജയപ്പെടുത്തിയ  കുവൈറ്റിന്  പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു  യുഎഇ

    യുഎഇ. ഗൂഢാലോചന കണ്ടെത്തുന്നതിലും  ദായിഷ്   ഭീകര സംഘടനയുമായി ബന്ധമുള്ള   കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്യുന്നതിലും നിർണ്ണായക പങ്ക് വഹിച്ച കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു

  • കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ  ദുബായ് പോലീസ്

     'ഈ വേനൽക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ'  എന്ന പ്രചാരണ പരിപാടിയിലൂടെയാണ് ഓൺലൈൻ സുരക്ഷാ ഉറപ്പാക്കാൻ ദുബായ് പോലീസ് രംഗത്തെത്തിയത് . കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകൾ നിരീക്ഷിക്കണമെന്നും , സുരക്ഷിതമല്ലാത്ത ഉള്ളടക്കങ്ങളിൽ നിന്നോ ആശയവിനിമയങ്ങളിൽ നിന്നോ അവരെ സംരക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

  • ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു;അബുദാബിയിൽ കഫേ അടച്ചു പൂട്ടി

    ആവശ്യമായ ഭക്ഷ്യ സുരക്ഷാ  മാനദണ്ഡങ്ങൾ പാലിക്കുകയും ലംഘനങ്ങൾ പരിഹരിച്ചതായി പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സ്ഥാപനത്തിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

  • ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ

    ബായ് ഫിറ്റ്‌നസ് ചലഞ്ചിൽ,  ദുബായ് റൺ , ദുബായ് റൈഡ് , ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ ,  ദുബായ് യോഗ തുടങ്ങിയ പ്രധാന പരിപാടികൾ കൂടാതെ  ഫിറ്റ്‌നസ് വില്ലേജുകൾ, ഫിറ്റ്‌നസ് ഹബ്ബുകൾ, ക്ലാസുകൾ, തുടങ്ങി ആയിരക്കണക്കിന് മറ്റ് പരിപാടികളും  ഉൾപ്പെടുന്നു.