ആവശ്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ലംഘനങ്ങൾ പരിഹരിച്ചതായി പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സ്ഥാപനത്തിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അബുദാബിയിൽ തുടർച്ചയായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കഫേ അടച്ചു പൂട്ടി . ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കഫെ പരാജയപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് അബുദാബി എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലസ്സി കഫേ എന്ന പേരിലുള്ള കഫേ താൽക്കാലികമായി അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടത്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നതാണ് ഇത്തരം ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ എന്ന് അധികൃതർ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് കഫേ അടച്ചുപൂട്ടാൻ നടപടിയെടുത്തത്.
എന്നാൽ ആവശ്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ലംഘനങ്ങൾ പരിഹരിച്ചതായി പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സ്ഥാപനത്തിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഭീകരവാദ ഗൂഢാലോചന പരാജയപ്പെടുത്തിയ കുവൈറ്റിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഎഇ
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പോലീസ്
അഡ്നോക് കപ്പലുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ
