ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ സമുദ്ര മേഖലയിലെ ജലപാതകളുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തിന്റെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാരാണ് യു എ ഇ നിലപാട് വ്യക്തമാക്കിയത്
ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് യുഎഇ . ജല ഗതാഗത സ്വാതന്ത്ര്യത്തിനെതിരായ എല്ലാ നടപടികളും ഭീഷണികളും ഇറാൻ അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു . ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ സമുദ്ര മേഖലയിലെ ജലപാതകളുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാരാണ് യു എ ഇ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ശാശ്വതമായ പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിൽ ഉറച്ചുകൊണ്ടുള്ള നിലപാടാണ് ഈ വിഷയത്തിൽ യു എ ഇ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള എല്ലാ ശ്രമത്തിലും യു എ ഇ പങ്കെടുക്കാൻ തയ്യാറാണെന്നും ഖലീഫ ഷഹീൻ വ്യക്തമാക്കി.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
