നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത റൂട്ടുകളിൽ ഒന്നിന്റെ പ്രധാന നവീകരണമായി ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി അടയാളപ്പെടുത്തുന്നു.
ദുബായ് ആർടിഎ ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കി ഔദ്യോഗികമായി തുറന്നു . നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത റൂട്ടുകളിൽ ഒന്നിന്റെ പ്രധാന നവീകരണമായി ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി അടയാളപ്പെടുത്തുന്നു.
4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിൽ ഹെസ്സ സ്ട്രീറ്റിന്റെ വീതി കൂട്ടൽ, ഷെയ്ഖ് സായിദ് റോഡ്, അൽ അസയൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നീ നാല് പ്രധാന ജംഗ്ഷനുകളിലെ പാലം മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു. ഓരോ ദിശയിലേക്കും നാല് വരി പാതകളായാണ് റോഡ് വികസിപ്പിച്ചത്. രണ്ട് ദിശകളിലുമുള്ള ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്താനും ഈ റൂട്ടിലൂടെയുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് നാലായി കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്ന് ആർ ടി എ വ്യക്തമാക്കി.
അൽ സുഫൂഹ് 2, അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെയുള്ള പ്രധാന റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലെ ജനങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് വികസനമെന്ന് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഈ പദ്ധതിയുടെ ഗുണം 640,000 ജനങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റോഡിന്റെ ശേഷി മണിക്കൂറിൽ 8,000 വാഹനങ്ങളിൽ നിന്ന് ഇരു ദിശകളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങളായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹത്ത ഹൈക്കിങിനിടെ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
ഗ്ലോബൽ വില്ലേജ് തുറക്കുന്നു
പ്രൗഡ് ഓഫ് യുഎഇ കാമ്പയിൻ ; 800 ഓളം യുഎഇ പതാകകൾ വിതരണം ചെയ്ത് ദുബായ് പോലീസ്
സ്കൂൾ ബസ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും
