സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ്

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. രാവിലെ ഒരു ചെറിയ ഇടവേളയിൽ സർവീസ് റദ്ദാക്കിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് സർവീസ് പുനരാരംഭിച്ചതായി അറിയിക്കുകയായിരുന്നു. ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ചു. ദുബായ് വഴി യാത്ര ചെയ്യുന്ന കണക്ഷൻ ഫ്ലൈറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കും ഈ അപ്‌ഡേറ്റ് ബാധകമാണെന്ന് എയർലൈൻ അറിയിച്ചു.  
സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രവർത്തന ഷെഡ്യൂൾ ക്രമീകരിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.

More from UAE