വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ദിവസവും രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി വ്യക്തമാക്കിയത്.
ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ കമ്പനികൾക്ക് ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2021-ലെ ഫെഡറൽ നിയമം നടപ്പിലാക്കുന്നതിലാൻറെ ഭാഗമായാണ് പ്രഖ്യാപനം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
