ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇയുടെ വൺ ബില്യൺമീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണി അനുഭവിക്കുന്നവർക്ക് സഹായം ഒരുക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ്മുഹമ്മദ് ബിൻ റാഷിദ് അൽമക്തും പ്രഖ്യാപിച്ചതാണ്വൺ ബില്യൺമീൽപദ്ധതി.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക. ലേലത്തിലൂടെ നിരവധി ഫാൻസി നമ്പറുകളാണ് നേടാനാവുക.
ആർ ടി എയുമായി സഹകരിച്ച് ഫ്രാൻസി നമ്പർ പ്ലേറ്റുകളുടെ ലേലവും നടക്കും.
P7 എന്ന ഒറ്റ അക്ക നമ്പർ പ്ലേറ്റും രണ്ട് അക്കത്തിലുള്ള 10 നമ്പർ പ്ലേറ്റുകളും ഉൾപ്പെടെ ലേലത്തിലൂടെ സ്വന്തമാക്കാനാവും.
ഏറ്റവും വിലയേറിയ നമ്പറുകൾ ആണ് ലേലത്തിൽ ഉണ്ടാവുകയെന്ന് ടെലികോം കമ്പനിയായഡൂഅറിയിച്ചു.
ഡയമണ്ട് നമ്പറുകളാണ് ലേലത്തിലൂടെ സ്വന്തമാക്കാൻ ആവുക എന്ന്എത്തിസലാത്തും വ്യക്തമാക്കി.
നാഷണൽ സിന്തറ്റിക് അപ്പേർച്ചർ റഡാർ പ്രോഗ്രാമിന് കീഴിലുള്ള തങ്ങളുടെ ആദ്യ ഉപഗ്രഹത്തിനായുള്ള ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂ യുഎഇ ബഹിരാകാശ ഏജൻസി പൂർത്തിയാക്കി. ഫ്ലൈറ്റ് ഹാർഡ്‌വെയർ നിർമ്മിക്കുന്നതിന് മുമ്പുള്ള അവസാനത്തെ പ്രധാന ഡിസൈൻ അവലോകനമാണിത്.
അബുദാബിയിൽ നടക്കുന്ന റഷ്യ, ഉക്രെയ്ൻ, യുഎസ് എന്നിവർ തമ്മിലുള്ള ത്രികക്ഷി ചർച്ചകളുടെ മൂന്നാം ഘട്ടം പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവിച്ചു.
ഇലക്ട്രിക് വാഹനങ്ങളിലെയും ഭാവി ഗതാഗതത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചൈന ഇവി 100 ഉം ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പ്രദർശനവും സമ്മേളനവും നവംബർ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ച് യുഎഇ ഇയർ ഓഫ് ഫാമിലി പുരസ്‌കാരത്തിന്റെ പ്രഥമ പതിപ്പിൽ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിവരടങ്ങുന്ന അഞ്ച് വിജയികളെ ആദരിച്ചു.