സോർബ - നിക്കോസ് കസാന്‍‌ദ് സാക്കീസ്

ആർക്കും എളുപ്പം സംഗ്രഹിക്കാനാവാത്ത ജീവിതമാണ് സോർബയുടേത്.

ബുക്ക് റിവ്യൂ 
സോർബ - നിക്കോസ് കസാന്‍‌ദ് സാക്കീസ്

ആർക്കും എളുപ്പം സംഗ്രഹിക്കാനാവാത്ത ജീവിതമാണ് സോർബയുടേത്. ജീവിതത്തെ എല്ലാ അർത്ഥത്തിലും ആഘോഷമാക്കിയ മനുഷ്യൻ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ തൊട്ടടുത്ത നിമിഷം മരിക്കാൻ പോകുകയാണെന്ന് വിചാരിച്ചു കൊണ്ട് കിട്ടുന്ന നിമിഷങ്ങളെല്ലാം ആഘോഷമാക്കിയ കഥാപാത്രം. 
ആരാണ് സോർബ?

’ജീവിതമെന്നത് കുഴപ്പങ്ങളാണ്. മരണം മാത്രമേ അങ്ങനെയല്ലാതുള്ളൂ. ജീവനോടിരിക്കുകയെന്നാൽ നിങ്ങളുടെ അരപ്പട്ടയഴിച്ചു കുഴപ്പങ്ങളിലേക്കിറങ്ങുകയെന്നുതന്നെയാണ്. "
ആശങ്കാകുലനായി നില്ക്കുന്ന തൻ്റെ ബോസിന് ഒരിക്കൽ സോർബ നല്കിയ മറുപടി ഏറെ പ്രസിദ്ധമാണ്, '’നിങ്ങൾക്കെല്ലാമുണ്ട് ഒന്നൊഴികെ, വട്ട്. മനുഷ്യനായാൽ ഒരല്പം വട്ടുണ്ടാകണം. അല്ലെങ്കിൽ, 
തന്നെ ബന്ധിച്ചിരിക്കുന്ന കയർ മുറിക്കാനും സ്വതന്ത്രനാവാനും അവൻ ഒരിക്കലും ധൈര്യപ്പെടുകയില്ല. "

More from UAE