വ്യാജ ഓഫർ പരസ്യങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യക്തിഗത വിവരങ്ങൾ പങ്ക് വക്കുന്നതിലെ അപകടം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
വ്യാജ ടിക്കറ്റ് പ്രമോഷനുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുക, വ്യാജ പരസ്യങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് എമിറേറ്റ്സ് എയർലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ എല്ലാ പരസ്യങ്ങളും താൽക്കാലികമായി നിർത്തിവച്ചു.
വ്യാജ ഓഫർ പരസ്യങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് എയർലൈന്റെ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ പങ്ക് വക്കുന്നതിലെ അപകടം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
വ്യാജ പരസ്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനും അത് നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു .ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ ഉള്ളടക്കം പരിശോധിക്കാനും എയർലൈൻ അഭ്യർത്ഥിച്ചു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
