സോഷ്യൽ മീഡിയ പ്രമോഷനുകളുടെ നിയന്ത്രണം നടപ്പിലാക്കാൻ  അഡ്വെർടൈസർ പെർമിറ്റ് നിർബന്ധമാക്കി യുഎഇ

Image for illustration/Shutterstock

സോഷ്യൽ മീഡിയ പ്രമോഷനുകളുടെ നിയന്ത്രണം നടപ്പിലാക്കാൻ  അഡ്വെർടൈസർ പെർമിറ്റ് നിർബന്ധമാക്കി യുഎഇ മീഡിയ കൗൺസിൽ. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പെർമിറ്റ് നടപ്പിലാക്കുന്നത്. 

ആദ്യ മൂന്ന് വർഷത്തേക്ക്അഡ്വെർടൈസർ പെർമിറ്റ് സൗജന്യമായിരിക്കും. www.uaemc.gov.ae-യിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മൂന്ന് മാസത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും. പെർമിറ്റ് നമ്പറുകൾ അക്കൗണ്ടുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണം, കൗൺസിലിന്റെ അംഗീകാരങ്ങൾക്ക് ശേഷം  പിന്നീട്  പരസ്യങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിക്കും. അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.18 വയസ്സിന് താഴെയുള്ളവർ നിയമപരമായി രക്ഷിതാവിന്റെ പേരിലായിരിക്കണം പ്രവർത്തന ലൈസൻസ് എടുക്കേണ്ടത്. 
സ്വന്തം ഉൽപ്പന്നമോ കമ്പനിയോ പ്രൊമോട്ട് ചെയ്യുന്നതിനായി സ്വകാര്യ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വ്യക്തികളെ നിയമത്തിൽ നിന്ന് ഒഴിവാക്കും.കൗൺസിൽ ലൈസൻസുള്ള വ്യക്തികളുമായി മാത്രമേ കമ്പനികളും സ്ഥാപനങ്ങളും ഇടപഴകാവൂ എന്ന് യുഎഇ മീഡിയ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയ പോളിസി സെക്ടർ സിഇഒ മൈത മജീദ് അൽ സുവൈദി ആവശ്യപ്പെട്ടു.

More from UAE