സോട്രോവിമാബ് മരണത്തെ തടയുന്നതിന് 100% ഫലപ്രദം ;യു എ ഇ പഠന റിപ്പോർട്ട്

97 ശതമാനം സ്വീകർത്താക്കൾ 14 ദിവസത്തിനുള്ളിൽ സുഖംപ്രാപിച്ചെന്നാണ് പഠന റിപ്പോർട്ട്

കോവിഡിനുള്ള  ആന്റി വൈറൽ മരുന്നായ സോട്രോവിമാബ് മരണത്തെ തടയുന്നതിന് 100 ശതമാനം ഫലപ്രദമാണെന്ന് യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം  പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട്.
97 ശതമാനം സ്വീകർത്താക്കൾ 14 ദിവസത്തിനുള്ളിൽ സുഖംപ്രാപിച്ചെന്നാണ് പഠന റിപ്പോർട്ട്. മാത്രമല്ല സൊട്രോവിമാബ് ഉപയോഗിച്ച 99 ശതമാനം കോവിഡ്  കേസുകളിലും ഐസിയു പ്രവേശനം ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.  അബുദാബി ആരോഗ്യ വകുപ്പും ദുബായ് ഹെൽത്ത് അതോറിറ്റിയും  സഹകരിച്ചാണ് ജൂൺ 30 നും ജൂലൈ 13 നും ഇടയിൽ ഇത് സംബന്ധിച്ചു  പഠനം നടത്തിയത്. 6,100 രോഗികൾക്ക് ആന്റി വൈറൽ മരുന്ന് നൽകി. ഇതിൽ   52 ശതമാനം പേർ 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും നേരത്തെ ഒന്നിലധികം അസുഖങ്ങൾ ഉള്ളവരുമായിരുന്നു. സോട്രോവിമാബ്  കയറ്റുമതി ലഭിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ.  ജൂണിൽ മരുന്നിന്റെ  ഉപയോഗം അംഗീകരിക്കുകയും ചെയ്തു. 

More from UAE