അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ജൂൺ 30-ന് ആരംഭിക്കും
ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ജൂൺ 30-ന് ആരംഭിക്കും. ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ രണ്ട് എമിറേറ്റുകൾക്കുമിടയിലെ യാത്ര പൂർത്തിയാക്കും. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമ്മിച്ച പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ വിവിധ പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഘട്ടങ്ങളായാണ് പാസഞ്ചർ സർവീസ് വ്യാപിപ്പിക്കുന്നത്.
ദുബായ് ട്രെയിൻ സ്റ്റേഷനും അൽ ദൈദ് ട്രെയിൻ സ്റ്റേഷനും സെപ്റ്റംബർ 30 ന് ഔദ്യോഗികമായി തുറക്കും. തുടർന്ന് അൽ ദഫ്രയിലെ സ്റ്റേഷനുകൾ ഡിസംബർ 30 ന് തുറക്കും. 2027 മാർച്ച്
30 ന് ഷാർജ ട്രെയിൻ സ്റ്റേഷൻ തുറക്കുന്നതോടെ ഈ റൂട്ട് പൂർത്തിയാകും.അബുദാബി-ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹം മുതൽ നിരക്ക് ആരംഭിക്കും. 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന 13 ട്രെയിനുകൾ ഉൾപ്പെടുന്നതാണ് പാസഞ്ചർ റെയിൽ ഫ്ലീറ്റ്.
ജൂൺ 23 മുതൽ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്‌സൈറ്റും ഉൾപ്പെടെ നിരവധി ചാനലുകൾ വഴി യാത്രകൾ ബുക്ക് ചെയ്യാനും ടിക്കറ്റ് വാങ്ങാനും ഉപഭോക്താക്കൾക്ക് സാധിക്കും.

അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
