#It_Can_Wait എന്ന് പേരിട്ടിരിക്കുന്ന പരിപാടി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി, ദുബായ് പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.
ഡെലിവറി മോട്ടോർ ബൈക്ക് റൈഡർമാരുടെ സുരക്ഷ ലക്ഷ്യമിട്ട് ദുബായിയിൽ പുതിയ ബോധവൽക്കരണ പരിപാടി ആരംഭിച്ചു. #It_Can_Wait എന്ന് പേരിട്ടിരിക്കുന്ന പരിപാടി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി, ദുബായ് പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്. റോഡ് സുരക്ഷാ മാർഗനിർദേശങ്ങൾ സംബന്ധിച്ച് റൈഡർമാർക്ക് അവബോധം നൽകുക, നിരത്തുകളിലെ മറ്റു വാഹനയാത്രക്കാരെ കൂടി കണക്കിലെടുത്തു ബൈക്കോടിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രാധാന്യം. കഴിഞ്ഞ വര്ഷം ദുബായിയിലുണ്ടായ വാഹനാപകടങ്ങളിൽ 400 ഓളം മോട്ടോർ ബൈക്കുമായി ബന്ധപ്പെട്ടുണ്ടായതാണ്. 2020 നെ അപേക്ഷിച്ച് 33 ശതമാനം വർധനയാണിത്.

അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
