ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ഓൺലൈനിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഷെയ്ഖ് സായിദ് പാലത്തിൽ ബൈക്കുകളുമായി അഭ്യാസ പ്രകടനം നടത്തി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കൂട്ടം യുവാക്കൾ അറസ്റ്റിൽ. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇവർ ട്രാഫിക് നിയമം ലംഘിക്കുകയും തങ്ങളുടെ ജീവനും മറ്റ് റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയെന്നു അബുദാബി പോലീസ് പറഞ്ഞു. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ഓൺലൈനിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
