.ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .
ഷാർജ എമിറേറ്റിനെ 'ശിശു സൗഹൃദ' നഗരമായി പ്രഖ്യാപിച്ചു .ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .
കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം നിറഞ്ഞതും അവരെ ഉൾക്കൊള്ളുന്നതും പിന്തുണക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഷാർജയുടെ ദീർഘകാല ശ്രമത്തിന്റെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
ഷാർജയിൽ പൊതുജനങ്ങളുടെ ആരോഗ്യം, നഗരാസൂത്രണം, ജോലിസ്ഥലങ്ങൾ, പൊതു സേവനങ്ങൾ എന്നിവയിലുടനീളം സമഗ്രവും കുടുംബ കേന്ദ്രീകൃതവുമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള വർഷങ്ങളുടെ പ്രവർത്തനത്തെ തുടർന്നാണ് എമിറേറ്റിനെ 'ശിശു സൗഹൃദ' നഗരമായി പ്രഖ്യാപിച്ചത്.
2011 ൽ ആരംഭിച്ച 'ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി' പദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പ്രഖ്യാപനം .അമ്മയ്ക്കും കുഞ്ഞിനും സൗഹൃദപരമായ ആരോഗ്യ സൗകര്യങ്ങൾ, കുടുംബാധിഷ്ഠിത പൊതു ഇടങ്ങൾ, മാതൃ-ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികൾ എന്നിവ സമീപകാല സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി 12 ആഴ്ചത്തെ പൂർണ്ണ ശമ്പളത്തോടുകൂടിയ പ്രസവാവധിയും നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയും ഷാർജ എമിറേറ്റ് നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
ഷാർജയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.

ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ ജോർദാനിലെ ദുരിതാശ്വാസ സംരംഭം ശ്രദ്ധേയം
സുഡാനിലെ ആഭ്യന്തര യുദ്ധം;വെടിനിർത്തൽ ശ്രമങ്ങൾക്ക് പിന്തുണ നൽകി യു എ ഇ
നിക്ഷേപ തട്ടിപ്പിനെതിരെ ദുബായ് പോലീസ്
ഫെഡറൽ നാഷണൽ കൗൺസിൽ ;പുതിയ സെഷൻ ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്
